ad
Deshabhimani

താമരശേരി ചുരത്തില്‍ ഗതാഗതനിയന്ത്രണം തുടരും

thamarassery churam
വെബ് ഡെസ്ക്

Published on May 16, 2026, 09:40 PM | 1 min read

കോഴിക്കോട്‌: താമരശേരി ചുരത്തില്‍ വീതികൂട്ടല്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്സില്‍ ലോറികളും വഴിതിരിച്ചുവിടും.


കോഴിക്കോട് ഭാഗത്തുനിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ താമരശേരി ചുങ്കത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ബാലുശേരി, -കുറ്റ്യാടി വഴിയും കല്‍പ്പറ്റ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വൈത്തിരി ടൗണില്‍നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറത്തറ–തരുവണ–കുറ്റ്യാടി വഴിയും പോകണം.


ചുരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങള്‍ പതുക്കെയും സുരക്ഷിതമായും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home