print edition മൂന്നാറിൽ ഗതാഗത നിയന്ത്രണം

മൂന്നാർ: മൂന്നാർ പൊലീസ് സ്‌റ്റേഷനു സമീപത്തായി സ്ഥിതിചെയ്യുന്ന പിഡബ്ല്യൂഡി റോഡിലെ പാലം കാലപ്പഴക്കത്താൽ അപകടത്തിലായി. റോഡിന്റെ വശം ഇടിഞ്ഞിരിക്കുന്നതിനാൽ പഴയ മൂന്നാർ ഭാഗത്തുനിന്ന് മൂന്നാർ ടൗണിലേക്ക് വരുന്ന ബസുകൾക്ക് (മറയൂർ, വട്ടവട ഭാഗത്തേക്ക് പോകുന്ന ബസുകൾ ഒഴികെ) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മൂന്നാർ പൊലീസ് സ്റ്റേഷന്റെ താഴ്ഭാഗത്തായി ആളുകളെ ഇറക്കിയ ശേഷം ബൊട്ടാണിക്കൽ ഗാർഡൻ ഭാഗത്ത് പാർക്ക് ചെയ്യണം. തിരികെ യാത്രക്കാരെ കയറ്റി മൂന്നാർ ടൗണിൽ പ്രവേശിക്കാതെ കടന്നുപോകണമെന്ന് പൊലീസ് അറിയിച്ചു.










0 comments