ad
Deshabhimani

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം

thamarassery churam
വെബ് ഡെസ്ക്

Published on May 15, 2026, 09:17 AM | 1 min read

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം. വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൾട്ടി ആക്സിൽ ലോറികൾക്ക് വെള്ളിയാഴ്ച മുതൽ നിയന്ത്രണം ബാധകമാവും. മറ്റ് വാഹനങ്ങൾ നിർദേശങ്ങൾ അനുസരിച്ച് കടന്നു പോവണമെന്നും അധികൃതർ അറിയിച്ചു. താമരശേരി 6,7,8 വളവുകളാണ് വീതി കൂട്ടുന്നത്. മൾട്ടി ആക്സിൽ ലോറികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചരക്ക് ലോറികൾക്കാണ് നിയന്ത്രണം. തിങ്കളാഴ്ച മുതൽ നിയന്ത്രണം കർശനമാക്കും. ഇതുവഴി പോകേണ്ട വാഹനങ്ങൾ കുറ്റ്യാടി വാഹനങ്ങൾ വഴി കടന്നു പോവണമെന്നാണ് നിർദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home