താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; വളവുകളിൽ നവീകരണ പ്രവൃത്തി

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ആറാം വളവിലെ നവീകരണ പ്രവൃത്തിക്കിടയിൽ കൊക്കയിലേക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. പകൽ ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പൂർണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവുമുണ്ടാകും.
ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒന്പതാം വളവിൽ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും നടക്കുന്നുണ്ട്. രണ്ടാം വളവിനടുത്ത് കൽവർട്ടിന്റെ പ്രവൃത്തികൂടി ആരംഭിക്കുന്നതിനാൽ വരുംദിവസങ്ങളിലും ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.










0 comments