ad
Deshabhimani

അതിരപ്പിള്ളി – മലക്കപ്പാറ റോഡിൽ വാഹനങ്ങൾക്ക് നിയന്ത്രണം; വനപാത ഒഴിവാക്കി യാത്രചെയ്യണം

Athirappilly Malakkappara Road
വെബ് ഡെസ്ക്

Published on May 25, 2026, 01:22 PM | 1 min read

തൃശൂര്‍: അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിര്‍മാണം നടക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. താൽക്കാലികമായി പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


മലക്കപ്പാറ ചെക്ക്‌പോസ്റ്റ് (തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ) തമിഴ്‌നാട് (പൊള്ളാച്ചി/വാൽപ്പാറ) ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ തടയും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടാകില്ല.


വാഴച്ചാൽ ചെക്ക്‌പോസ്റ്റ് (ചാലക്കുടിയിൽ നിന്നുള്ള വാഹനങ്ങൾ) ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ വാഴച്ചാൽ ചെക്ക്‌പോസ്റ്റിൽ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്കും മറ്റ് വാഹനങ്ങൾക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.


തമിഴ്‌നാട്ടിൽ നിന്നും തൃ‌ശൂർ/എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും തിരിച്ച് യാത്ര ചെയ്യുന്നവരും ഈ വനപാത ഒഴിവാക്കി പാലക്കാട് - മണ്ണുത്തി ദേശീയപാത വഴിയുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home