ad
Deshabhimani

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

thamarassery churam
വെബ് ഡെസ്ക്

Published on Jan 22, 2026, 08:27 AM | 1 min read

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം. ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന തിരക്ക് കാരണം നിർത്തിവച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലുമാണ് രണ്ട് ദിവസം പകൽ ​ഗതാ​ഗത നിയന്ത്രണം. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


റോഡ് അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടവും മരംകയറ്റൽ പ്രവൃത്തി പുനരാരംഭിക്കലും നടന്ന ജനുവരി അഞ്ചിന് ചുരത്തിൽ ഗതാഗതനിയന്ത്രണം നടപ്പാക്കിയിരുന്നു. എട്ട്, ഒൻപത് ഹെയർപിൻ വളവുകൾ, വ്യൂപോയിന്റിൽ പാറയിടിച്ചിലുണ്ടായ ഭാഗത്തെ റോഡ് തകർന്ന ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇനി അറ്റകുറ്റപ്പണി നടത്താനുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home