print edition ട്രേഡിങ് തട്ടിപ്പ്; യുവാവിന് നഷ്ടമായത് 64 ലക്ഷം; 2 പേര്‍ക്കെതിരെ കേസ്

പ്രതീകാത്മകചിത്രം
കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിങിന്റെ മറവില്‍ യുവാവിന്റെ 64 ലക്ഷം രൂപ തട്ടിയെടുത്തതില്‍ രണ്ടുപേര്‍ക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശിനികളായ വര്‍ഷിത, അനന്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എറണാകുളത്ത് താമസിക്കുന്ന വര്‍ക്കല സ്വദേശിയായ 43-കാരനാണ് പരാതിക്കാരന്‍. ഫോറെക്‌സ് ട്രേഡിങ് പ്ലാറ്റ്‌ഫോം വഴി യുഎസ് ഗോള്‍ഡ് ട്രേഡിങ് നടത്തുന്നതിന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ 2026 ജനുവരിവരെ കാലയളവില്‍ പ്രതികള്‍ 64 ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ലാഭമോ മുടക്കുമുതലോ നല്‍കാതെ കബളിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.









0 comments