ad
Deshabhimani

പി എം ശ്രീ പദ്ധതി: എൽഡിഎഫ് വിഷയം ചർച്ച ചെയ്യും- ടി പി രാമകൃഷ്ണൻ

tp ramakrishanan
വെബ് ഡെസ്ക്

Published on Oct 24, 2025, 03:08 PM | 1 min read

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിലെ കരാർ വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽ ഡി എഫ് ഈ വിഷയം ചർച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വ്യവസ്ഥ എന്താണെന്ന് മനസിലാക്കാതെ കൂടുതൽ പ്രതികരിക്കാൻ കഴിയില്ല. മുന്നണിയിലെ എല്ലാ പാർട്ടികൾക്കും അഭിപ്രായം പറയാവുന്നതാണ്. കേരളത്തിന് അർഹമായ പണം വാങ്ങിയെടുക്കണം എന്നത് പൊതു നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു.


സി പി ഐ മുന്നണിയിലെ പ്രധാന പാർട്ടിയാണ്. അവർ പറയുന്നത് കേൾക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ട്. അനൈക്യം മുന്നണിയിലില്ല. എൽ ഡി എഫ് ചർച്ച ചെയ്ത ശേഷം തുടർ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home