Deshabhimani

print edition ഒറ്റക്കെട്ടായി പ്രതികരിക്കണം: ടി പി രാമകൃഷ്ണൻ

T P Ramakrishnan
വെബ് ഡെസ്ക്

Published on Oct 02, 2026, 12:00 AM | 1 min read

തൃശൂർ​: പൊലീസിനെ ഉപയോഗിച്ചുള്ള വിദ്യാർഥിവേട്ടയിൽനിന്ന് യുഡിഎഫ് സർക്കാർ പിന്മാറണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്ണൻ. ഒരു തരത്തിലും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കാൻ അനുവദിക്കരുത്. അതിനായി ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണം. ക്യാന്പസുകൾക്കകത്ത്‌ കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകൾ വലിയ തകർച്ച നേരിടുകയാണ്‌. അതേസമയം, ജനവിധിയും ജനങ്ങളുടെ പ്രതികരണങ്ങളും യുഡിഎഫിനും ബിജെപിക്കും എതിരാണെന്നുള്ള ചിത്രമാണ് കേരളത്തിലുടനീളം ഉപതെരഞ്ഞെടുപ്പിൽ കാണാനായത്. ആ ജാള്യം മറയ്‌ക്കാൻ ആസൂത്രണം ചെയ്ത ആക്രമണമാണ്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുനേരെ നടത്തിയത്‌.


ഹോസ്റ്റലിനുനേരെയുണ്ടായ പൊലീസിന്റെ നരനായാട്ടിലും യൂത്ത്‌ കോൺഗ്രസ്‌ ആക്രമണത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി പ്രതിഷേധിക്കുന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ്‌ വിദ്യാർഥികൾക്കുനേരെ ആക്രമണമുണ്ടായത്‌. വിചിത്രമായ കാര്യം ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പൊലീസ്‌ സംഭവത്തിൽ ഒന്നാം പ്രതിസ്ഥാനത്ത് നിൽക്കുന്നു എന്നതാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home