കൂടുതൽ സീറ്റുകളോടെ അധികാരത്തിലെത്തും: ടി പി

കോഴിക്കോട്:
ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്താകെ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. പേരാമ്പ്രയിലെ സ്ഥാനാർഥിയായ അദ്ദേഹം നാമനിർദേശ പത്രിക നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജില്ലയിൽ 11 സീറ്റിലായിരുന്നു കഴിഞ്ഞതവണ വിജയിച്ചത്. ഇക്കുറി മുഴുവൻ സീറ്റിലും ജയിക്കും.
പത്ത് വർഷത്തെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ അനുകൂലമായി മാറും. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തെവിടെയുമില്ല. ന്യൂനപക്ഷ വിഭാഗങ്ങൾ എൽഡിഎഫിനൊപ്പമാണ്. തങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയശക്തിയാണ് എൽഡിഎഫ് എന്ന് ന്യൂനപക്ഷം തിരിച്ചറിയുന്നതായും ടി പി പറഞ്ഞു.










0 comments