print edition ആക്രമണത്തിന് നേതൃത്വം കൊടുത്തത് എംപിയും മന്ത്രിയും: ടി പി രാമകൃഷ്ണൻ

പാലക്കാട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസുകാരും പൊലീസും നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായി, നിരപരാധികളായ വിദ്യാർഥികളെ പൊലീസ് വേട്ടയാടുകയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലും കോളേജിലും ആക്രമണത്തിന് നേതൃത്വം കൊടുത്തത് എംപിയും മന്ത്രിയുമാണ്. എന്നാൽ, പൊലീസ് അടിച്ച് തലപൊട്ടിച്ചശേഷം വിദ്യാർഥികളുടെ പേരിൽ കേസെടുക്കുന്നു. തെറ്റായ നീക്കത്തിൽനിന്ന് ആഭ്യന്തരവകുപ്പ് പിന്തിരിയണം.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലപാടിനനുസരിച്ച് ഭരണഘടനാ സ്ഥാപനത്തെ എത്രത്തോളം വികൃതമായി ഉപയോഗിക്കാമെന്നതിന്റെ തെളിവാണ് വോട്ടർപ്പട്ടിക പരിഷ്കരണത്തിലെ ഗ്യാനേഷ് കുമാറിന്റെ നടപടി. സമരം അമർച്ച ചെയ്യാൻ കഴിയുമെന്ന ധാരണയാണ് ബിജെപി സർക്കാരിന്. കർഷക–വിദ്യാർഥി പ്രക്ഷോഭങ്ങളുടെ അനുഭവം ഓർക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.









0 comments