ad
Deshabhimani

നാളത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

Karunya Plus Lottery .jpg
വെബ് ഡെസ്ക്

Published on Feb 11, 2026, 07:14 PM | 1 min read

തിരുവനന്തപുരം: വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് അഖിലേന്ത്യ പണിമുടക്ക് കാരണം വെള്ളിയാഴ്ചയിലേക്ക് മാറ്റി. പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം.

രാജ്യത്തെ 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിൽ സർക്കാർ, അർധസർക്കാർ, മേഖലകളിലെ ജീവനക്കാരും വിവിധ മേഖലകളിലെ തൊഴിലാളികളും കർഷകരും പങ്കാളികളാകും. കേരളത്തിൽ പണിമുടക്ക് സമ്പൂർണമാകും. പണിമുടക്കിയ തൊഴിലാളികൾ എല്ലാ കേന്ദ്രങ്ങളിലും പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home