ad
Deshabhimani

അബദ്ധത്തിൽ കൈതട്ടി വാതിൽ അടഞ്ഞു, പിഞ്ചുകുഞ്ഞ് കിടപ്പുമുറിയിൽ കുടുങ്ങി; രക്ഷകരായി അഗ്‌നി രക്ഷാസേന

Fire Force Child Rescue AI Image

Representative Image | AI

വെബ് ഡെസ്ക്

Published on May 11, 2026, 09:48 PM | 1 min read

കാഞ്ഞങ്ങാട്‌ : വീട്ടിന്റെ കിടപ്പുമുറയിൽ ഒന്നര മണിക്കുറോളം കുടുങ്ങിയ രണ്ടരവയസുകാരിയെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട്‌ കൊവ്വൽ പള്ളിക്കലറയിലെ സാലിയുടെയും തഫ്‌ഷീലയുടെയും മകൾ നസ്‌ലിനെയാണ്‌ കാഞ്ഞങ്ങാട്‌ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തിയത്‌.


കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ കിടപ്പുമുറിയിൽ തനിച്ചായിരുന്ന കുട്ടിയുടെ കൈ അബദ്ധത്തിൽ വാതിലിൽ ഉണ്ടായിരുന്ന താക്കോലിൽ തട്ടി വാതിൽ അടഞ്ഞത്‌. പുറത്തുനിന്ന്‌ തുറക്കാൻ മാതാപിതാക്കൾ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ്‌ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്‌. സേനയെത്തി ജനൽകമ്പി മുറിച്ച്‌ അകത്തിറങ്ങിയാണ്‌ കുട്ടിയെ പുറത്തെത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home