ad
Deshabhimani

print edition ഇന്ന്‌ അംബേദ്കർ 
ജയന്തി

ambedkar

ഡോ. ബി ആർ അംബേദ്കർ

വെബ് ഡെസ്ക്

Published on Apr 14, 2026, 01:17 AM | 1 min read

തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കറുടെ 135–ാം ജന്മവാർഷികം ചൊവ്വാഴ്‌ച. ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും വെല്ലുവിളികൾ നേരിടുന്ന സാമൂഹിക സാഹചര്യത്തിലാണ് അംബേദ്‌കർ ജയന്തി ആഘോഷിക്കുന്നത്‌.


വൈകിട്ട് നാലിന്‌ ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ പ്രഭാഷണം നടത്തും. ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ അധ്യക്ഷനാകും. ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്‌മരിച്ച്‌ രാജ്യമെങ്ങും അംബേദ്കർ ജയന്തി ‘സമത്വ ദിന’മായാണ്‌ ആഘോഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home