ad
Deshabhimani

പത്തനംതിട്ട കുമ്മണ്ണൂരിൽ കടുവയുടെ ജഡം

Tiger carcass
വെബ് ഡെസ്ക്

Published on Apr 09, 2025, 11:10 AM | 1 min read

പത്തനംതിട്ട : കുമ്മണ്ണൂരിൽ കടുവയുടെ ജഡം കണ്ടെത്തി. അച്ചൻകോവിലാറിനു സമീപം വനത്തോട് ചേർന്നുള്ള പ്രദേശത്താണ് ഇന്ന് രാവിലെ ജ‍ഡം കണ്ടെത്തിയത്. ജഡത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം.


അച്ചൻകോവിലാറിലൂടെ ജഡം ഒഴുകിവന്നതാണെന്നാണ് കരുതുന്നത്. ചെറിയ കടുവയുടെ ജഡമാണെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി ജഡം സ്ഥലത്തുനിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും എന്നറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home