നൂൽപ്പുഴയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം

വയനാട്: നൂൽപ്പുഴ വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം. പ്രദേശവാസിയായ പൂളക്കൽ മുഹമ്മദിൻ്റെ രണ്ട് ആടുകള കടുവ പിടികൂടി കൊണ്ടു പോയി. കടുവയുടെ ആക്രമണത്തിൽ ഒരു ആടിന് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത് പ്രദേശത്താകെ കൂട് വെച്ച് കടുവയെ പിടികൂടി ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് തിരച്ചിൽ കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചു.










0 comments