വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരിക്ക്

പ്രതീകാത്മക ചിത്രം
കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുൾ അസീസിൻറെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്.പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകി. കടുവ ഇറങ്ങിയതിന് തൊട്ടടുത്ത് വനമില്ല. പ്രദേശത്തെ കാടുപിടിച്ച തോട്ടത്തിൽനിന്നാണ് കടുവ എത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാർ.
തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പശുവിൻറെ കഴുത്തിനാവയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുൾ അസീസിൻറെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് ണ് കടിയേറ്റത്. തൊഴുത്തിൽ ബഹളം കേട്ട് ഉണർന്ന വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളിൽ മറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് പുളിഞ്ചാൽ.










0 comments