ad
Deshabhimani

തൃശൂർ സുവോളജിക്കൽ പാർക്ക് ടിക്കറ്റ് നിരക്ക് കുറച്ചു; പുതിയ നിരക്കുകൾ അറിയാം

Thrissur Zoological Park
വെബ് ഡെസ്ക്

Published on Mar 08, 2026, 07:06 PM | 1 min read

തൃശൂർ: ‌‌തൃശൂർ സുവോളജിക്കൽ പാർക്കില്‍ ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്തി. തിരുവനന്തപുരത്ത് ചേർന്ന സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആൻഡ്‌ ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണസമിതി യോഗത്തിലാണ്‌ തീരുമാനം. 12 വയസിന് മുകളിലുള്ളവർക്ക് പ്രവേശന ടിക്കറ്റിന് 70 രൂപയും ബസ് ടിക്കറ്റിന് 30 രൂപയുമാണ് പുതിയ നിരക്ക്. അഞ്ച് മുതൽ 12 വയസ്‌ വരെയുള്ള കുട്ടികൾക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും 20 രൂപയും 60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും 30 രൂപ വീതവുമാണ് പുതുക്കിയ നിരക്ക്.


ഹെഡ് മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ അനുമതിയോടെ സ്കൂൾ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന അഞ്ച് മുതൽ 12 ക്ലാസ്‌ വരെയുള്ള വിദ്യാർഥികൾക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും 20 രൂപയും 20 കുട്ടികൾക്ക് ഒരാൾ എന്ന നിലയിൽ അവരോടൊപ്പമുള്ള അധ്യാപകൻ അല്ലെങ്കിൽ സ്റ്റാഫിന് പ്രവേശന ടിക്കറ്റിന് 20 രൂപയും ബസ് ടിക്കറ്റിന് 30 രൂപയുമാണ് ഈടാക്കുക. പുതുക്കിയ നിരക്കുകൾ മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൃശൂർ സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആൻഡ്‌ ഡെവലപ്‌മെന്റ് സൊസൈറ്റി അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home