കരുണാകരന്റെ മക്കളെ തുണയ്‌ക്കാത്ത തൃശൂർ; പത്മജയ്ക്ക് ഇത്തവണയും തോൽവി

പത്മജ വേണുഗോപാൽ
തൃശൂർ: കോൺഗ്രസിലെ അതികായനായിരുന്ന കെ കരുണാകരന്റെ തട്ടകത്തിൽ മക്കളെ കൈയൊഴിയുന്ന പതിവ് കൈവിടാതെ തൃശൂർ. കരുണാകരന്റ മകൾ പത്മജ വേണുഗോപാൽ ഇത്തവണ കളംമാറി തൃശൂർ അസംബ്ലി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച് തോൽവി ഏറ്റുവാങ്ങി.
നേരത്തേ 2016ലും 2021ലും തൃശൂർ അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2004ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുകുന്ദപുരത്ത് മത്സരിച്ച പത്മജ വേണുഗോപാൽ ലോനപ്പൻ നമ്പാടനോട് ലക്ഷത്തിൽപ്പരം വോട്ടിന് തോറ്റിരുന്നു.
കരുണാകരന്റ മകൻ കെ മുരളീധരൻ തൃൂശൂർ ജില്ലയിൽ മത്സരിച്ചപ്പോഴെല്ലാം പരാജയപ്പെട്ടിരുന്നു.









0 comments