ad
Deshabhimani

തുണിക്കടയുടെ ഡ്രസിങ് റൂമിൽ മൂന്ന് വയസുകാരൻ കുടുങ്ങി; ഫയർഫോഴ്സ് വാതിൽ പൊളിച്ച് രക്ഷപ്പെടുത്തി

vadakara-textiles
വെബ് ഡെസ്ക്

Published on Oct 20, 2025, 02:37 PM | 1 min read

കോഴിക്കോട്: വടകരയിലെ തുണിക്കടയുടെ ഡ്രസിങ് റൂമിൽ കുടുങ്ങിയ മൂന്ന് വയസുകാരനെ ഫയർഫോഴ്സ് വാതിൽ പൊളിച്ച് രക്ഷപ്പെടുത്തി. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മതാപിതാക്കളോടൊപ്പം തുണിക്കടയിലെത്തിയ കുട്ടി അബദ്ധത്തിൽ ഡ്രസിങ് റൂമിൽ കുടുങ്ങുകയായിരുന്നു. വാതിൽ ലോക്കായതോടെ പുറത്ത് കടക്കാൻ പറ്റാതെ കുട്ടി കുടുങ്ങിയതോടെ എല്ലാവരും പരിഭ്രാന്തരായി.


രക്ഷിതാക്കളും ജീവനക്കാരും ചേർന്ന് വാതിൽ പുറത്ത് നിന്ന് തുറക്കാനുള്ള ശ്രമവും വിഫലമായതോടെ ഫർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഡോർ ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതിൽ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home