ad
Deshabhimani

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ; കൂടുതൽ പേരിലേക്ക് അന്വേഷണം

actress attack case martin

മാർട്ടിൻ

വെബ് ഡെസ്ക്

Published on Dec 22, 2025, 06:05 PM | 1 min read

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാംപ്രതി മാർട്ടിന്റെ വീഡിയോയിൽ പൊലീസ് നടപടി. വീഡിയോ ഫേസ്ബുക്ക് പേജുകളിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൾപ്പെടെ അപ്‍ലോഡ് ചെയ്തവരുൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളാണ് അറസ്റ്റിലായത്.


പണം വാങ്ങി വീഡിയോ ഷെയർ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ. ബിഎൻസ് 72, 75 വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പുമാണ് പിടിയിലാവർക്കെതിരെ ചുമത്തിയിരിക്കുന്നത്.


വീഡിയോ ഷെയർ ചെയ്ത നൂറിലേറെ പേജുകൾ മരവിപ്പിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ഇരുന്നൂറിലേറെപ്പേർ ഷെയർ ചെയ്തതായാണ് കണ്ടെത്തൽ. അവർക്കെതിരായ നടപടികളിലേക്കും അന്വേഷണസംഘം കടന്നിട്ടുണ്ട്.


അതിജീവിതയുടെ പേര് വെളിപ്പെടുത്തയതിൽ മാർട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home