ad
Deshabhimani

ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം

print edition നാട് ഭരിക്കുന്നത്‌ മനുഷ്യത്വരഹിത ചിന്തകളുള്ളവർ: എം സ്വരാജ്

M Swaraj

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം എം സ്വരാജ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 12:00 AM | 1 min read

കോഴിക്കോട്: മനുഷ്യത്വരഹിത ചിന്തകൾ വച്ചുപുലർത്തുന്നവരാണ് നാട് ഭരിക്കുന്നതെന്നും വരുംനാളുകൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ 13ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഓഫീസ് ഒരുവർഷം അടച്ചിട്ടാലും ഒന്നും സംഭവിക്കില്ലെന്നും പണമെല്ലാം ശമ്പളവും പെൻഷനും നൽകാൻ ഉപയോഗിക്കുന്നത് പാഴ്ചെലവാണെന്നും ചിന്തിക്കുന്നവരാണ് അധികാരത്തിലുള്ളത്. വായനശാലകൾ എന്നന്നേക്കുമായി പൂട്ടിയാലും പ്രശ്നമില്ലെന്ന് അവർ ചിന്തിക്കുമെന്നതിൽ സംശയമില്ലെന്നും സ്വരാജ് പറഞ്ഞു.


മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് പി ബിജു അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ, അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉപഹാരങ്ങൾ നൽകി. വിരമിച്ച അംഗങ്ങൾക്ക് കൗൺസിൽ സെക്രട്ടറി വി കെ മധു ഉപഹാരങ്ങൾ നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ, പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എൻ സരിത, ലൈബ്രറി കൗൺസിൽ പെൻഷനേഴ്സ് യൂണിയൻ ജോയിന്റ് സെക്രട്ടറി സി കെ ഉണ്ണി, കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജോയിന്റ് സെക്രട്ടറി കെ വിനോദ് കുമാർ, അസോസിയേഷൻ സെക്രട്ടറിയറ്റ് അംഗം വി സിനി എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രസാദ് കൂടാളി സ്വാഗതവും സംഘാടകസമിതി കൺവീനർ കെ ഷാജു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home