Deshabhimani

print edition സതീശൻ ബിജെപി സർക്കാരിന്‌ കീഴടങ്ങി

thomas isac
വെബ് ഡെസ്ക്

Published on Oct 16, 2026, 12:00 AM | 1 min read

കാസർകോട്: കേന്ദ്രത്തിലെ ബിജെപി സർക്കാരിനുമുന്നിൽ വി ഡി സതീശൻ സർക്കാർ നിർലജ്ജം കീഴടങ്ങിയെന്നാണ്‌ കിഫ്‌ബിയെക്കുറിച്ച്‌ വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാകുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സർക്കാർ പറഞ്ഞെതെല്ലാം അതേപടി അംഗീകരിച്ചുള്ള റിപ്പോർട്ടാണിത്‌. കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കിഫ്‌ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ വികസനത്തിന്‌ ആഘാതമാകും. ഒരു ലക്ഷത്തിൽപ്പരം കോടി രൂപയുടെ പദ്ധതികളാണ്‌ കിഫ്‌ബിയിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്‌. അതിൽ 25,000 കോടിയുടേത്‌ പൂർത്തിയാക്കി പണം കൊടുത്തു. പുതിയ റിപ്പോർട്ടിൽ പറയുന്നത്‌ 22,800 കോടി രൂപയുടെ പദ്ധതികളേ ഇനി എടുക്കൂ എന്നാണ്‌. പ്രഖ്യാപിച്ച പദ്ധതികളുടെ പകുതിയേ നടത്തൂ എന്നാണ് ഇതിനർഥം.

കിഫ്ബിക്ക് ആസ്തിയുണ്ട്‌. ബജറ്റിലെ പണംകൊണ്ടുമാത്രം കേരളത്തിന്റെ അടിസ്ഥാനസ‍ൗകര്യ വികസനം നടപ്പാക്കാനാകില്ല. പൊതുമരാമത്ത് ജോലികളെല്ലാം സ്തംഭിക്കും. എങ്ങനെയൊക്കെ കേരളത്തെ ഞെരുക്കാമെന്നാണ്‌ കേന്ദ്രസർക്കാർ നോക്കുന്നത്‌. അപ്പോഴാണ്‌ അഞ്ചാംപത്തിയായി സതീശൻ സർക്കാർ മാറിയതെന്നും തോമസ് ഐസക്‌ പറഞ്ഞു.








Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home