ad
Deshabhimani

'തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം'; പ്രഭാവതി അമ്മയെ അഭിനന്ദിച്ച് മന്ത്രി ​ഗണേഷ് കുമാർ

Ganesh Kumar Prabhavathi Amma.jpg
വെബ് ഡെസ്ക്

Published on Feb 13, 2026, 08:17 AM | 1 min read

തിരുവനന്തപുരം: ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മയെ അഭിനന്ദിച്ച് മന്ത്രി കെ ബി ​ഗണേഷ് കുമാർ. നല്ല കാര്യമാണ് പ്രഭാവതി അമ്മ ചെയ്തത്. നിയമം ലംഘിച്ച് എത്തിയ സ്കൂട്ടർ യാത്രികനോട് മാന്യമായിട്ടാണ് ഇടപ്പെട്ടത്. ഫുട്പാത്ത് നടന്നു പോകാനുള്ളതാണ്. അവിടെ വണ്ടിയോടിക്കാനുള്ളതല്ല. അമ്മ പ്രതികരിച്ച രീതിയോടെ ബഹുമാനുണ്ട്. ഇത്തരം തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം. പ്രഭാവതി അമ്മയെ അഭിന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.


കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപമായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുവരുമ്പോൾ സി​ഗിനൽ മറികടക്കാൻ ഫുട്പാത്തിലേക്ക് കയറ്റിയ സ്കൂട്ടർ കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രഭാവതി അമ്മ തടയുകയായിരുന്നു. സ്കൂട്ടർ യാത്രികൻ കയർത്ത് മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ പിന്മാറിയില്ല. കാലുകൾകൊണ്ട് വാഹനം തടഞ്ഞു. വീണ്ടും സ്കൂട്ടറുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോണെടുത്ത് ദൃശ്യം പകർത്താൻ തുടങ്ങി. ഇതോടെയാണ് സ്കൂട്ടർ യാത്രക്കാരൻ പിൻവാങ്ങിയത്.


സമീപത്തെ കെട്ടിടത്തിന് മുകളിൽനിന്ന് ചിത്രീകരിച്ച വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. വയോധികയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. പവർഫുള്ളാണ് ഈ അമ്മ, ഡിജിറ്റൽ കേരള വെല്ലിമ്മിച്ചി ലാസ്റ്റ് ഫോൺ എടുത്തു ഇതാണ് കരുത്തുറ്റ സ്ത്രീ.., പ്രതികരണശേഷി നഷ്ടപ്പെടാത്ത ഈ അമ്മച്ചിയാണ് എൻറെ ഹീറോ100 കുതിരപ്പവൻ തുടങ്ങിയ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home