Deshabhimani

തിരുവോണം ബമ്പർ: യഥാർഥ ഭാഗ്യശാലി താനെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി

LOTTERY CLAME
വെബ് ഡെസ്ക്

Published on Oct 07, 2026, 06:02 PM | 1 min read

പാലക്കാട്: തിരുവോണം ബമ്പർ ലോട്ടറിയുടെ യഥാർഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി പാലക്കാട് എസ്പി ഓഫീസിലെത്തി. സാദിഖ് എന്നയാളാണ് അവകാശവാദവുമായി പൊലീസിനെ സമീപിച്ചത്.


തന്റെ കൈവശമുണ്ടായിരുന്ന യഥാർഥ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്നും ടിക്കറ്റിന്റെ ചിത്രം മൊബൈൽ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും സാദിഖ് പറയുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ടിക്കറ്റ് എടുത്തതെന്നും താനാണ് യഥാർഥ സമ്മാനജേതാവെന്നും ഇയാൾ അവകാശപ്പെട്ടു.


TL 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. ഭാഗ്യശാലി ലോട്ടറി വകുപ്പിനെ സമീപിച്ച് സമ്മാനത്തുക കൈപ്പറ്റിയതായും സ്ഥിരീകരണമുണ്ട്.


ഇതിനിടെയാണ് പുതിയ അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്തെത്തിയത്. സാദിഖിന്റെ അവകാശവാദത്തിൽ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ ചിത്രം ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home