Deshabhimani

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിയെ ക്രൂരമായി മർദിച്ച് അമ്മ

rape attempt
വെബ് ഡെസ്ക്

Published on Oct 09, 2026, 06:16 PM | 1 min read

തിരുവനന്തപുരം: ആറുവയസുകാരിയെ ക്രൂരമായി മർദിച്ച് അമ്മ. തിരുവനന്തപുരം നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തെന്ന് ആരോപിച്ചാണ്, ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണു നന്ദയെ (6) അമ്മ മർദിച്ചത്.


മുഖത്ത് മാരകമായി പരിക്കേറ്റ കുഞ്ഞിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരിക്കേറ്റു എന്നു പറഞ്ഞായിരുന്നു കുട്ടിയെ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് എത്തിച്ചത്. എന്നാൽ മുഖത്തെ പരിക്കിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ അന്വേഷണത്തിൽ മർദന വിവരം പുറത്തറിയുകയായിരുന്നു.


തുടർന്ന് കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അമ്മയുടെ ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതായിരുന്നു പ്രകോപന കാരണമെന്നാണ് പ്രാഥമിക നി​ഗമനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home