തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽനിന്നുവീണ രോഗി മരിച്ചു

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽനിന്ന് വീണ രോഗി മരിച്ചു. കൊല്ലം പേരയം പടപ്പക്കര വാർഡ് 15 ലെനിൻ ഭവനിൽ വിൽഫ്രെഡ് (62) ആണ് മരിച്ചത്. ആശുപത്രിയിലെ അഞ്ചാ-ം വാർഡിൽ ചികിത്സയിരിക്കെ ശനി വൈകിട്ട് അഞ്ചരയോടെ കട്ടിലിൽനിന്ന് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വിൽഫ്രെഡിനെ ഉടനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് ആറരയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. മകൻ: ലെനിൻ.










0 comments