ad
Deshabhimani

ജനകീയ പ്രകടപത്രികയ്ക്ക് രൂപം നൽകാൻ എൽഡിഎഫ്; 'ഐഡിയ ബോക്സു'മായി തിരുവനന്തപുരം നഗരസഭ

Idea Box.jpg
വെബ് ഡെസ്ക്

Published on Nov 01, 2025, 10:49 PM | 1 min read

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജനകീയ പ്രകടനപത്രികയ്ക്ക് രൂപം നൽകുന്നതിൻ്റെ ഭാഗമായി എൽഡിഎഫ് 'ഐഡിയ ബോക്‌സി'ന് തുടക്കമിട്ട് സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. പൊതുജനാഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിച്ചാണ് പ്രകടനപത്രിക അന്തിമമാക്കുക.


എൽഡിഎഫ് സർക്കാർ സംസ്ഥാനത്തും പ്രാദേശിക തലങ്ങളിലും നടപ്പാക്കിയ വികസന, ക്ഷേമ പദ്ധതികൾ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ ത്രിതല പഞ്ചായത്തുകൾ നേടിയ നേട്ടങ്ങൾക്കൊപ്പം, കൂടുതൽ ക്രിയാത്മകമായ ഭാവി വികസനം ലക്ഷ്യമിട്ടാണ് ജനങ്ങളിൽനിന്ന് നേരിട്ട് അഭിപ്രായം തേടുന്നത്.


തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ 101 വാർഡ് കേന്ദ്രങ്ങളിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും നാളെ മുതൽ ആശയപ്പെട്ടികൾ സ്ഥാപിക്കും. നാളെ (നവംബർ 2) മുതൽ നവംബർ 7 വരെ പൊതുജനങ്ങൾക്ക് അവരുടെ നിർദ്ദേശങ്ങൾ എഴുതിയിടാം. ഇ മെയിൽ വഴിയും വാട്ട്സാപ്പ് വഴിയും നിർദേശങ്ങൾ അറിയിക്കാം.


[email protected] എന്ന ഇ മെയിൽ ഐഡിയിലേക്കും 9746008648 എന്ന വാട്ട്സാപ്പ് നമ്പറിലേക്കും നിർദേശങ്ങൾ അയക്കാവുന്നതാണ്. ലഭിക്കുന്ന നിർദ്ദേശങ്ങൾ സമാഹരിച്ച് പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി എല്ലാ തദ്ദേശ തലങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ച് നേതൃത്വം നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home