തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡുകളായി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു. 12 വാർഡുകളിൽ വനിതാ സംവരണമാണ്. രണ്ട് വാർഡുകളിൽ പട്ടികജാതി വനിതാ സംവരണവും ഒരു വാർഡിൽ പട്ടികജാതി സംവരണവുമാണ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്. സംവരണ വാർഡുകൾ പട്ടിക ചുവടെ.
പട്ടികജാതി വനിതാ സംവരണം
കുന്നത്തുകാൽ, പള്ളിച്ചൽ
പട്ടികജാതി സംവരണം
ഇലകമൺ
വനിതാ സംവരണം
കിളിമാനൂർ, വെള്ളനാട്, ഒറ്റശേഖരമംഗലം, വെള്ളറട, കാഞ്ഞിരംകുളം, ബാലരാമപുരം, വെങ്ങാനൂർ, കരകുളം, പോത്തൻകോട്, മുരുക്കുംപുഴ, ചിറയിൻകീഴ്, കല്ലമ്പലം










0 comments