തിരുവനന്തപുരം കോർപറേഷനിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു; പട്ടിക ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം കോർപറേഷനിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. സ്വരാജ് ഭവനിലെ കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്. 51 വനിതാ സംവരണ വാർഡുകളാണ് കോർപറേഷനിലുള്ളത്. അഞ്ച് വാർഡുകൾ പട്ടികജാതി സ്ത്രീ സംവരണവും നാല് വാർഡുകൾ പട്ടികജാതി സംവരണവുമാണ്. ആകെ 101 വാർഡുകളാണ് കോർപറേഷനിലുള്ളത്. 2015, 2020 തിരഞ്ഞെടുപ്പുകളിൽ സംവരണ വാർഡ് ആയിരുന്നവ ഒഴിവാക്കിയാണ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത്.
പട്ടികജാതി സ്ത്രീ സംവരണം
കാട്ടായിക്കോണം, പാങ്ങപ്പാറ, ആറ്റുകാൽ, അലത്തറ, കുളത്തൂർ.
പട്ടികജാതി സംവരണം
കാച്ചാണി, പേരൂർക്കട, ആറന്നൂർ, ചെറുവയ്ക്കൽ.
സ്ത്രീ സംവരണം
ചന്തവിള, ചെങ്കോട്ടുകോണം, ചെമ്പഴന്തി, കാര്യവട്ടം, ശ്രീകാര്യം, അമ്പലമുക്ക്, കുടപ്പനക്കുന്ന്, നെട്ടയം, കുറവൻകോണം, നാലാഞ്ചിറ, ഇടവക്കോട്, മെഡിക്കൽ കോളേജ്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പാളയം, വഴുതക്കാട്, ശാസ്തമംഗലം, തിരുമല, പൂജപ്പുര, വലിശാല, പൊന്നുമംഗലം, നെടുങ്കാട്, കാലടി, കരുമം, പുഞ്ചക്കരി, വെങ്ങാനൂർ, ഹാർബർ, വെള്ളാർ, പൂന്തുറ, പുത്തൻപള്ളി, അമ്പലത്തറ, കളിപ്പാൻകുളം, ബീമാപ്പള്ളി, വലിയതുറ, വള്ളക്കടവ്, ശ്രീവരാഹം, മണക്കാട്, പെരുന്താനി, ശ്രീകണ്ഠേശ്വരം, വെട്ടുകാട്, കരിയ്ക്കകം, കടകംപള്ളി, അണമുഖം, ആക്കുളം, പള്ളിത്തുറ.










0 comments