Deshabhimani

സ്‌കൂളുകൾ കാവിവൽക്കരിക്കാൻ തിരുവനന്തപുരം കോർപറേഷൻ; ബിജെപി മുദ്രാവാക്യം വിഷയമാക്കി മത്സരം

TVM Corporation
avatar
ബിമൽ പേരയം

Published on Oct 02, 2026, 09:38 AM | 1 min read

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി മത്സരപരിപാടികൾ സംഘടിപ്പിക്കാൻ നീക്കമാരംഭിച്ച്‌ കോർപറേഷൻ ഭരണസമിതി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി 25 വർഷം തികഞ്ഞതിന്റെ ആഹ്ലാദസൂചകമെന്ന പേരിലാണിത്‌. നഗരപരിധിയിലെ സർക്കാർ, എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ സ്കൂളുകളിൽ മത്സരം നടത്തണമെന്നാവശ്യപ്പെട്ട്‌ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ചെമ്പഴന്തി ഉദയൻ സ്കൂളുകൾക്ക്‌ കത്ത്‌ നൽകി. ചിത്രരചന, പ്രസംഗം എന്നിവയാണ്‌ മത്സരം.


സ്വച്ഛ്‌ ഭാരത്‌, കുതിക്കുന്ന ഇന്ത്യ, വികസിത ഭാരത്‌ തുടങ്ങി ബിജെപിയുടെ മുദ്രാവാക്യങ്ങളും പരസ്യങ്ങളുമാണ്‌ മത്സര വിഷയം. ക‍ൗൺസിൽ യോഗങ്ങളിലൊന്നും അജൻഡയാക്കാതെയാണ്‌ തീരുമാനം സ്‌കൂളുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്‌. കോർപറേഷൻ തീരുമാനമോ ഔദ്യോഗിക കത്തോ ഇല്ലാതെ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാന്റെ ലെറ്റർ പാഡിലാണ്‌ കത്ത്‌ നൽകിയത്‌. സ്‌കൂളുകളിലെ അക്കാദമിക നിലവാരവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള ബോധപൂർവമായ ഇടപെടലാണെന്ന വിമർശമുയർന്നിട്ടുണ്ട്‌. പരിപാടിയിലുള്ള താൽപ്പര്യം സംശയാസ്‌പദമാണെന്ന്‌ കെഎസ്‌ടിഎ പ്രസിഡന്റ്‌ എ കെ ബീന, ജനറൽ സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ പറഞ്ഞു.


സ്‌കൂളുകളിൽ മത്സരം നടത്താൻ വിദ്യാഭ്യാസവകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ കോർപറേഷൻ വാങ്ങിയിട്ടില്ല. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാൻ കൂട്ടുനിൽക്കുന്ന സംസ്ഥാന സർക്കാർ കോർപറേഷന്റെ നീക്കത്തെ ചെറുക്കുമോയെന്നതും സംശയാസ്‌പദമാണ്‌. കോർപറേഷന്റെ ഫണ്ട് കാൽലക്ഷത്തോളം ധൂർത്തടിച്ച്‌ പ്രധാനമന്ത്രിയുടെ പിറന്നാളും ഭരണസമിതി ആഘോഷിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home