ad
Deshabhimani

അമ്മത്തൊട്ടിലിൽ വർണ പട്ടണിഞ്ഞ് 'ഭൗമിക'

Infant in Ammathottil.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 22, 2026, 05:01 PM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതുവത്സരത്തിലെ നാലാമത്തെ അതിഥി എത്തി. രണ്ട് മാസത്തെ ഇടവേളക്കു ശേഷം ചെവാഴ്ച രാത്രി 10.20നാണ് പത്ത് ദിവസം പ്രായവും 3.45 കി.ഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് അമ്മകൂടണഞ്ഞത്. പുതിയ അതിഥിക്ക് 'ഭൗമിക' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. ഓറഞ്ച് നിറത്തിലുള്ള ബഹുവർണ്ണ കുഞ്ഞുടുപ്പുണിഞ്ഞാണ് പെൺകുഞ്ഞിൻ്റെ വരവ്.


2025ൽ സംസ്ഥാനത്തെ അമ്മത്തൊട്ടിൽ വഴി 45 കുട്ടികളെയും ഈ വർഷം നാല് കുട്ടികളെയുമാണ് ലഭിച്ചത്. തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ആരോഗ്യ പരിശോധ നടത്തിയ ശേഷം കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു. ഭൗമികയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home