Deshabhimani

ഫീസിന്റെ പേരിൽ പകൽക്കൊള്ള; തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ്ങിന് ഭീമൻ ഫീസ്

Thiruvananthapuram Airport
വെബ് ഡെസ്ക്

Published on Oct 04, 2026, 11:06 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്. അദാനി കമ്പനിയാണ് ഭീമമായ തുക ഫീസായി ഏർപ്പെടുത്തിയിരിക്കുന്നത്.


അദാനിയുടെ കീഴിലുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കൂടിയ ഫീസ് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്തും താങ്ങാനാകാത്ത ഫീസ് പാർക്കിങ്ങിന് നൽകേണ്ടി വരുന്നത്. മുൻപ് ഇരുചക്രവാഹനങ്ങൾ എട്ട് മിനുട്ട് വരെ സൗജന്യമായി പാർക്ക് ചെയ്യാൻ സാധിക്കുമായിരുന്നു.


എന്നാൽ നിരക്ക് പുതുക്കിയതിനെത്തുടർന്ന് ഇരുചക്ര വാഹനങ്ങൾക്ക് അരമണിക്കൂറുവരെ 50 രൂപയും ഒരുമണിക്കൂറിന് 100 രൂപയുമാണ്. ഒരു മണിക്കൂറിനു ശേഷമുള്ള ഓരോ മണിക്കൂറിലും 100 രൂപ വീതം അധികം നൽകണം. 24 മണിക്കൂർ പാർക്ക് ചെയ്യാൻ 300 രൂപയാണ് നിരക്ക്.


ഓട്ടോറിക്ഷയ്ക്കും മൂന്നുചക്രവണ്ടികൾക്കും എട്ട് മിനുട്ടുവരെ 50 രൂപ വാങ്ങും. അരമണിക്കൂറിന് 80-ഉം ഒരു മണിക്കൂറിന് 100- ഉം നൽകണം. തുടർന്നുള്ള മണിക്കൂറുകളിൽ 150, 200, 250 എന്നിങ്ങനെ നൽകണം. പലപ്പോഴും ഒരു ദിവസം പാർക്ക് ചെയ്യുന്നതിന് 500 ഓളം രൂപ നൽകേണ്ട സ്ഥിതിയാണ്.


ടാക്സിയിലും മറ്റും പോകേണ്ട യാത്രക്കാർ പാർക്കിംഗ് ഫീസ് കൂട്ടിയതിനാൽ ഏറെ ദൂരം നടന്ന പുറത്ത് പോയി വാഹനം എടുക്കേണ്ട സാഹചര്യമാണ്. ഭീമമായ നിരക്ക് വാങ്ങുന്നതിൽ ട്രേഡ് യൂണിയനുകൾ ഇതിനോടകം തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home