ad
Deshabhimani

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയില്‍, ബാക്കിയുള്ളത് രണ്ടുപേര്‍

spa rape prashobh
വെബ് ഡെസ്ക്

Published on Feb 11, 2026, 06:34 AM | 1 min read

തിരുവല്ല: തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശിയായ പ്രശോഭ് (വൊക്കൻ) ആണ് റാന്നിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മുഖ്യപ്രതിയായ മരണ സുബിൻ യുവതിയെ പീഡിപ്പിക്കുമ്പോൾ ഇയാൾ കൂട്ടുനിന്നതായാണ് കേസ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിൽ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ഇവർ ബംഗളൂരുവിലേക്ക് കടന്നതായാണ് സൂചന ലഭിക്കുന്നത്.


മരണ സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ മറ്റ് പ്രതികൾ. സ്പാ കേന്ദ്രങ്ങളിൽ നിന്ന് ഗുണ്ടാപിരിവ് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് ഈ അതിക്രമത്തിന് പിന്നിലെ പ്രധാന കാരണം. മേഖലയിലെ മറ്റ് ബിസിനസ് ഗ്രൂപ്പുകൾ നൽകിയ ക്വട്ടേഷനാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്പായിലെ തന്നെ ഒരു സഹപ്രവർത്തകയുടെ സഹായം പ്രതികൾക്ക് ലഭിച്ചിരുന്നതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. അതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home