ad
Deshabhimani

ക്ഷേത്രത്തിലെ മോഷണത്തിനിടയിൽ കള്ളൻ ഉറങ്ങിപ്പോയി; തിരുവനന്തപുരത്ത് നാടകീയ സംഭവങ്ങൾ

temple robbery

ക്ഷേത്രത്തിലെ മോഷണത്തിനിടയിൽ പിടിയിലായ കള്ളന്‍

വെബ് ഡെസ്ക്

Published on Apr 11, 2026, 03:14 PM | 1 min read

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ കള്ളൻ തിടപ്പള്ളിയിൽ ഉറങ്ങിപ്പോയതിനെത്തുടർന്ന് പിടിയിലായി. കോവിലൂർ ശ്രീ കഴുകുവാൽവട്ടം ക്ഷേത്രത്തിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്. രാവിലെ പൂജാരി എത്തിയപ്പോൾ ശ്രീകോവിൽ തുറക്കാൻ സാധിച്ചില്ല.


തുടർന്ന് പൂട്ടിലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. പിന്നാലെ നടത്തിയ പരിശോധനയിലാണ് തിടപ്പള്ളിക്കുള്ളിൽ സുഖമായി ഉറങ്ങുകയായിരുന്ന കള്ളനെ കണ്ടെത്തിയത്. സംഭവത്തിൽ തമിഴ്‌നാട്ടിലെ ദിണ്ടിക്കൽ സ്വദേശിയായ സെന്തിൽ ആണ് പിടിയിലായത്.


പിടികൂടിയ പ്രതിയെ പൊലീസിന് കൈമാറുകയും തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ക്ഷേത്രങ്ങളിൽ നിവേദ്യങ്ങൾ പാകം ചെയ്യുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന അടുക്കളയാണ് തിടപ്പള്ളി



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home