ad
Deshabhimani

പൂച്ചക്കാട്ട്‌ വീട്ടിൽനിന്ന് 45 പവൻ കവർന്ന കേസ്‌: കുപ്രസിദ്ധ മോഷ്ടാവ്‌ അറസ്‌റ്റിൽ

nadarajan Thief case.jpg
വെബ് ഡെസ്ക്

Published on May 23, 2026, 08:16 PM | 1 min read

ബേക്കൽ: പൂച്ചക്കാട് അരയാൽ തറയിലെ വീട്ടിൽനിന്നും 45 പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശിയെ ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് കരിമൊക്കൈ സ്വദേശി രാജൻ എന്ന നടരാജൻ (61) ആണ് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവം ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.


കഴിഞ്ഞ ഒമ്പതിന് രാവിലെ 6.30നും 10ന് പകൽ 12നുമാണ്‌ മോഷണം നടന്നത്. പൂച്ചക്കാട് അരയാൽ തറയിൽ കെ ഹലീമയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള നേതാജി റോഡിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി. ബേക്കൽ എസ്എച്ച്ഒ ശിവം ഐപിഎസ്, ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ കെ വി മനോജ്കുമാർ, അഖിൽ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റോജൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്‌. പ്രതിയെ തുടർ നടപടികൾക്കായി വീണ്ടും കോടതിയിൽ ഹാജരാക്കും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home