ad
Deshabhimani

കുരച്ചുചാടി തെരുവുനായ്ക്കൾ; ചിലമ്പൊലിയും അട്ടഹാസവുമായി നേരിട്ട് തെയ്യം | VIDEO

THEYYAM PERFORMER FACES STRAY DOGS
വെബ് ഡെസ്ക്

Published on Feb 11, 2026, 05:39 PM | 1 min read

കണ്ണൂർ: കണ്ണൂർ നടുവിലിൽ തെയ്യക്കോലത്തിനുനേരെ കുരച്ചുചാടി തെരുവുനായ്ക്കൾ. കഴിഞ്ഞ ദിവസം പുലർച്ചെ, ആചാരത്തിന്റെ ഭാ​ഗമായ പെരുവാറ്റിന് ഇറങ്ങിയ തെയ്യത്തിനു നേരെയാണ് തെരുവുനായ്ക്കൂട്ടം കുരച്ചുകൊണ്ടെത്തിയത്. നടുവിൽ ബാലവാടിക്ക് സമീപമായിരുന്നു സംഭവം.


തെയ്യം കെട്ടിയാടിയ സ്ഥലത്തുനിന്നും അകമ്പടികളില്ലാതെ നടന്നുപോകുമ്പോൾ മൂന്ന് തെരുവുനായ്ക്കൾ അപ്രതീക്ഷിതമായി ചീറിയടുക്കുകയായിരുന്നു. ഉടൻതന്നെ തെയ്യക്കോലം അട്ടഹാസവും ചിലമ്പൊലിയുമായി നേരിട്ടതോടെ നായ്ക്കൂട്ടം തിരിഞ്ഞോടി. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.





തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ അഡ്വ.എ പി കണ്ണൻ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത്, ഇത്തവണ അദ്ദേഹത്തിന്റെ മകൻ ആദിത്യനാഥ് (19) ആണ് കോലമണിഞ്ഞത്. തൃക്കരിപ്പൂർ എഞ്ചിനിയറിങ് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയാണ്. അധ്യാപികയായ രഞ്ജിനിയാണ് അമ്മ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home