print edition ഹവാല ബന്ധവും അന്വേഷിച്ചില്ല


റഷീദ് ആനപ്പുറം
Published on Sep 25, 2026, 01:30 AM | 1 min read
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററും യൂത്ത് കോൺഗ്രസുകാരും എംഡിഎംഎയുമായി പിടിയിലായ കേസിൽ, പ്രതികളുടെ ഹവാലബന്ധം അന്വേഷിക്കാതെ പൊലീസ്. പ്രതികൾക്ക് രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചിട്ടും വിദേശയാത്രയും പണമിടപാടും അന്വേഷിക്കാത്തത് ഹവാല ഇടപാട് പുറത്തുവരുമെന്ന് ഭയന്നാണ്. കേസിൽ അറസ്റ്റിലായ ഗുജറാത്ത് സ്വദേശി റിയ ഖാനുമായി കോടികളുടെ പണമിടപാടാണ് പ്രതികൾ നടത്തിയത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽമീഡിയ കോ ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ ആണ് ഒന്നാം പ്രതി. മുഹമ്മദ് ഹുസൈൻ നിരവധി തവണ വിദേശ യാത്ര നടത്തി.യാത്രകൾ എന്തിനെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുമില്ല. ആഗസ്ത് ഒന്പതിനാണ് ഹുസൈൻ കാസർകോട് കാലിക്കടവിൽ എംഎഡിഎംഎയുമായി അറസ്റ്റിലായത്. ആ ആഴ്ചമാത്രം 48 ലക്ഷംരൂപ റിയ ഖാന്റെ അക്കൗണ്ടിലെത്തി. രണ്ട് വർഷത്തിനിടെ 20 കോടിരൂപയുടെ പണമിടപാട് നടന്നതായാണ് സൂചന. പണം കൈമാറിയ അക്കൗണ്ടുകൾ ആരുടേതാണെന്ന അന്വേഷണമില്ല. ഹവാല പണമടക്കം കെൈമാറിയതായി സംശയമുണ്ട്.
കേസിൽ കേന്ദ്ര സർക്കാരിനു കീഴിലെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കേന്ദ്രവുമായി മുഖ്യമന്ത്രി വി ഡി സതീശനുള്ള ഡീലാണോ ഇതിനുപിന്നിലെന്ന സംശയമുണ്ട്.









0 comments