ad
Deshabhimani

print edition പുതുവർഷത്തില്‍ ശ്രദ്ധിക്കാം
ഇ‍ൗ മാറ്റങ്ങൾ

files
വെബ് ഡെസ്ക്

Published on Dec 31, 2025, 12:00 AM | 1 min read

തിരുവനന്തപുരം: പുതുവർഷത്തിൽ സാമ്പത്തിക ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട്‌ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ നടപ്പാകും. പാൻകാർഡ്‌ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ജനുവരി ഒന്നു മുതൽ പാന്‍ പ്രവര്‍ത്തനരഹിതമാകും. ബാങ്കിങ്‌, സാമ്പത്തിക ഇടപാടുകളെ ഇത്‌ സാരമായി ബാധിക്കും.


2024-–25 ലെ വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യനുള്ള സമയപരിധിയും ബുധനാഴ്ച അവസാനിക്കും. ആദായ നികുതി നിയമ ഭേദഗതി നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ജനുവരിയില്‍ ആരംഭിക്കും. എസ്ബിഐ, പിഎന്‍ബി, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകള്‍ വായ്പ, സ്ഥിര നിക്ഷേപ നിരക്കുകള്‍ പുനഃക്രമീകരിക്കും. ഇനി മുതൽ ക്രെഡിറ്റ് സ്‌കോറുകള്‍ കൂടുതൽ കർക്കശമായി അപ്ഡേറ്റ് ചെയ്യപ്പെടും.


സാമ്പത്തിക തട്ടിപ്പിന്‌ തടയിടാൻ യുപിഐ, സിം കാര്‍ഡുകള്‍, മെസേജിങ്‌ ആപ്പ് രജിസ്‌ട്രേഷനുകള്‍ എന്നിവയില്‍ തിരിച്ചറിയൽ പരിശോധനകള്‍ കര്‍ക്കശമാക്കും. എല്‍പിജി സിലിണ്ടര്‍ വില ബുധനാഴ്‌ച അവലോകനം ചെയ്യും. വാഹനങ്ങളുടെ വിലയിലും വർധനവുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home