ad
Deshabhimani

ഫെഫ്കയിൽ നേതൃമാറ്റമില്ല; ബി ഉണ്ണികൃഷ്ണനും സിബി മലയിലും തുടരും

b unnikrishnan sibi malayil

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 24, 2026, 02:51 PM | 1 min read

കൊച്ചി: ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ (FEFKA) നേതൃസ്ഥാനങ്ങളിൽ മാറ്റമില്ല. ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനും പ്രസിഡന്റായി സിബി മലയിലും തുടരും. കൊച്ചിയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പദവികളിൽ നിന്ന് മാറിനിൽക്കാനുള്ള സന്നദ്ധത ഇരുവരും യോഗത്തെ അറിയിച്ചിരുന്നെങ്കിലും അംഗങ്ങൾ അത് നിരസിക്കുകയായിരുന്നു.


പതിനെട്ട് വർഷമായി സംഘടനയെ നയിക്കുന്ന സാഹചര്യത്തിൽ പദവികളിൽ നിന്ന് മാറിനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണൻ യോഗത്തിൽ പറഞ്ഞു. അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നത് ഉചിതമല്ലെന്നും സംഘടന ഇപ്പോൾ ഏറ്റവും ശക്തമായ നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ഉണ്ണികൃഷ്ണൻ മാറുകയാണെങ്കിൽ താനും സ്ഥാനമൊഴിയുമെന്ന് പ്രസിഡന്റ് സിബി മലയിലും വ്യക്തമാക്കി.


എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇരുവരുടെയും നേതൃത്വം സംഘടനയ്ക്ക് അത്യാവശ്യമാണെന്ന നിലപാടാണ് ജനറൽ കൗൺസിൽ സ്വീകരിച്ചത്. തങ്ങളെ പദവികളിൽ നിന്ന് മാറ്റിനിർത്താൻ സംഘടന ആഗ്രഹിക്കുന്നില്ലെന്നും ജനറൽ കൗൺസിലിന്റെ താല്പര്യം മാനിച്ചാണ് തുടരുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home