ad
Deshabhimani

'സ്വർണം കട്ടവർ സോണിയ ​ഗാന്ധിക്ക് ഏലസ് കെട്ടി, അവസരമൊരുക്കിയത് ആര്'; ചോദ്യവുമായി മന്ത്രി പി രാജീവ്

P Rajeev.jpg
വെബ് ഡെസ്ക്

Published on Feb 04, 2026, 12:45 PM | 1 min read

തിരുവനന്തപുരം: ശബരിമല സ്വർണമോഷണ കേസ്‌ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയുടെ വീട്ടിലെത്തി സ്വർണ ഏലസ് കെട്ടാൻ അവസരമൊരുക്കിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മന്ത്രി പി രാജീവ്. സോണിയാ ഗാന്ധിയെ തെരുവിലിട്ട് ചെണ്ടകൊട്ടുന്നപോലെ കൊട്ടാനുള്ള അവസരമൊരുക്കിയത് പ്രതിപക്ഷ നേതാവാണെന്നും പോറ്റിയെ അടക്കം ആരാണ് സോണിയ ​ഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുപോയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞാൽ അവർക്ക് പത്തരമാറ്റ് തിളക്കമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


'സോണിയ ​ഗാന്ധിയെ അധിക്ഷേപിക്കാൻ ആരും ശ്രമിക്കുന്നില്ല. സ്വർണം കട്ടയാളും വാങ്ങിയയാളും ഒന്നിച്ച് രണ്ടു തവണ സോണിയാ ​ഗാന്ധിക്കൊപ്പം നിൽക്കുന്ന രണ്ട് ചിത്രങ്ങളുണ്ട്. ആര് സോണിയ ​ഗാന്ധിയുടെ അടുത്തേക്ക് അവരെ കൊണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞാൽ മതി. സോണിയ ​ഗാന്ധിയെ പോലെ ഇത്രമാത്രം സെക്യൂരിറ്റിയുള്ള ആളുടെ കയ്യിൽ സ്വർണ ഏലസ് കെട്ടാൻ അവസരമുണ്ടാക്കിയതാരെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയാൽ മതി. സോണിയ ​ഗാന്ധിയെ തെരുവിലിട്ട് അടിക്കാൻ വിട്ടു കൊടുക്കുന്നത് കോൺ​ഗ്രസാണ്'- മന്ത്രി പി രാജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home