print edition ഉപതെരഞ്ഞെടുപ്പ്: 38 തദ്ദേശവാർഡിലെ വോട്ടർപ്പട്ടിക പുതുക്കും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്ഥാപന വാർഡുകളിലെ വോട്ടർപ്പട്ടിക പുതുക്കുന്നു. കരട് പട്ടിക 21നും അന്തിമപട്ടിക ആഗസ്‌ത് 19നും പ്രസിദ്ധീകരിക്കും. ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനാണിത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് 21 മുതൽ ആഗസ്‌ത് അഞ്ചുവരെ അപേക്ഷിക്കാം. 2026 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാൻ ഓൺലൈനായി (www.sec.kerala.gov.in) അപേക്ഷിക്കാം.
പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതി വരുത്താനും നിയോജക മണ്ഡലം/വാർഡ് എന്നിവയിൽ സ്ഥാനമാറ്റം വരുത്താനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽവഴിയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.
കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും sec.kerala.gov.in ലും പ്രസിദ്ധീകരിക്കും.
പ്രവാസി വോട്ടർമാരുടെ അപേക്ഷ ഫോം 4 എയിൽ ഓൺലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടർപ്പട്ടിക തയ്യാറാക്കും. ഇതിനുള്ള ഫോം കമീഷന്റെ വെബ് സൈറ്റിലുണ്ട്. രണ്ട് കോർപറേഷൻ വാർഡ് (എറണാകുളം, കോഴിക്കോട്), മൂന്ന് നഗരസഭാ വാർഡ്, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡ് (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), 7 ബ്ലോക്ക് പഞ്ചായത്ത് വാർഡ്, 23 പഞ്ചായത്ത് വാർഡ് എന്നിവയിലാണ് ഒഴിവ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ വാർഡുകൾ (തദ്ദേശസ്ഥാപനം, പേര്, വാർഡ് നമ്പർ ക്രമത്തിൽ) ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് (14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ (7), മംഗലപുരം മുണ്ടയ്‌ക്കൽ (16), തിരുപുറം പഴയകട (5), തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ (4).











0 comments