ad
Deshabhimani

പൊലീസ് മേധാവിയുടെ സർക്കുലർ

print edition അധികം ഒച്ച വേണ്ട...

loud speakers

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Apr 23, 2026, 12:01 AM | 1 min read

കോഴിക്കോട്‌ : വിവാഹം, ഗൃഹപ്രവേശം, ജന്മദിനാഘോഷം തുടങ്ങിയ ചടങ്ങുകൾക്ക്‌ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത്‌ വീടുകളിലും പരിസരത്തും മാത്രമായി പരിമിതപ്പെടുത്താൻ സംസ്ഥാന പൊലീസ്‌ മേധാവിയുടെ നിർദേശം. ആരാധനാലയങ്ങളിലും ബോക്‌സ് ടൈപ്പ് സ്പീക്കറുകൾക്കുമാത്രമാണ്‌ അനുമതി. ഇത്‌ ഉറപ്പാക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌ നൽകിയ സർക്കുലറിൽ നിർദേശിച്ചു.


റോഡുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണി പരമാവധി ഒഴിവാക്കണം. ശബ്ദമലിനീകരണം സംബന്ധിച്ച്‌ പൊതുജനങ്ങളിൽനിന്ന്‌ ലഭിക്കുന്ന പരാതികൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്നും പൊലീസ്‌ മേധാവി നിർദേശിച്ചു. ശബ്ദമലിനീകരണ നിയമലംഘനങ്ങൾക്കുള്ള ശിക്ഷയിൽ വർധന വരുത്തി നിയമഭേദഗതി വരുത്തിയിരുന്നു. ഇ‍ൗ സാഹചര്യത്തിൽ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന്‌ പൊലീസ്‌ ഉറപ്പാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home