print edition കാഷ്യൂ സ്റ്റാഫിന്റെ ശമ്പളപരിഷ്‌കരണ കരാർ നടപ്പാക്കണം

കേരള കാഷ്യൂ സ്റ്റാഫ് സെന്റർ സംസ്ഥാന സമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്യുന്നു
കൊല്ലം : കാഷ്യൂ സ്റ്റാഫ് ജീവനക്കാരുടെ ശന്പള പരിഷ്‌കരണ കരാർ എത്രയും വേഗം നടപ്പാക്കണമെന്ന് കേരള കാഷ്യൂ സ്റ്റാഫ് സെന്റർ (സിഐടിയു) 13–ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കെ തുളസീധരൻ നഗറിൽ (സിഐടിയു ഭവൻ )ചേർന്ന സമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്‌തു. ജെ ഷാജി സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജെ രാമാനുജൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി സുജീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, മുരളി മടന്തകോട്, ബിന്ദു എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റായി ജെ രാമാനുജനെയും ജനറൽ സെക്രട്ടറിയായി ബി സുജീന്ദ്രനെയും ട്രഷററായി ബിനുമോളെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രഘുനാഥൻ, ഇ ഷാജഹാൻ, ആർ സുരേഷ്‌ബാബു, ബി സുനിൽകുമാർ, ഹരികുമാർ, ശങ്കരദാസ് (വൈസ്‌പ്രസിഡന്റുമാർ), രാജൻ മാവേലിക്കര, രേഖ, ശ്രീരാജ്, സജീന്ദ്രൻ, വിജയൻപിള്ള, ബിജു, ജെ ഷാജി (ജോയിന്റ് സെക്രട്ടറിമാർ).










0 comments