യുഡിഎഫ് - ബിജെപി സഖ്യത്തിന് തിരിച്ചടി; കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് അവിശ്വാസം പാസായി

കോട്ടയം: കോട്ടയം കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് - ബിജെപി സഖ്യത്തിന് തിരിച്ചടി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായി.
ഏഴിനെതിരെ 8 വോട്ടുകൾക്കാണ് പ്രസിഡന്റ് തോമസ് മാളിയേക്കലിനെതിരായ അവിശ്വാസം പാസായത്. കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധിയാണ് തോമസ്. ബിജെപി ബന്ധം വിട്ട വിജയൻ ഗോവിന്ദൻ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.
ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റ് ബിജെപിയുടെ രശ്മി രാജേഷ് അവിശ്വാസ പ്രമേയം ചർച്ചചെയ്യാനിരിക്കേ രാജിവെച്ചു. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ കിടങ്ങൂർ പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നീട് മോൻസ് ജോസഫ് എംഎൽഎയുടെ ഇടപെടലിലാണ് ബിജെപി – യുഡിഎഫ് സഖ്യം ഉണ്ടായത്.










0 comments