ad
Deshabhimani

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സമ്മേളത്തിന് തൃശൂരിൽ ഉജ്വല തുടക്കം

KSFE Staff Association
വെബ് ഡെസ്ക്

Published on Aug 01, 2025, 04:52 PM | 1 min read

തൃശൂർ: കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്റെ 31-ാം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ ഉജ്വല തുടക്കം. തൃശൂർ റീജണൽ തിയറ്ററിൽ (ആനത്തലവട്ടം ആനന്ദൻ നഗർ) സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്തു. എളമരം കരീം അധ്യക്ഷനായി.


ചരിത്രപ്രദർശനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ദേശീയ സെക്രട്ടറി ദീപ കെ രാജൻ, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ് അരുൺബോസ്, കെഎസ്എഫ്ഇ റിട്ട. എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ എൻ സോമനാഥൻ, കെഎസ്എഫ്ഇ ഏജന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ കെ സുനിൽ, കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ സിഐടിയു ജനറൽ സെക്രട്ടറി ആർ ആനന്ദസ്വാമി, ടി നരേന്ദ്രൻ, ടി സുധാകരൻ എന്നിവർ സംസാരിച്ചു. സ്വാഗതസസംഘം ചെയർമാൻ യു പി ജോസഫ് സ്വാഗതവും കൺവീനർ ബൈജു ആന്റണി നന്ദിയും പറഞ്ഞു.


പ്രതിനിധി സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള റിപ്പോർട്ടും ട്രഷറർ എ ഷാഹിമോൾ കണക്കും അവതരിപ്പിച്ചു. വി എം റോജാ രമണി രക്തസാക്ഷി പ്രമേയവും വി എൽ പ്രദീപ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. രജിസ്ട്രേഷൻ– പി യു റംലത്ത്, കെ ഷീജ. മിനിറ്റ്സ്– ആർ ഷീജ. പ്രമേയം ആർ സുരേഷ് കുമാർ എന്നിവർ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു. 346 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. പൊതുചർച്ച, പ്രവർത്തന റിപ്പോർട്ടും കണക്കും അംഗീകരിക്കൽ, പ്രമേയങ്ങൾ, തെരഞ്ഞെടുപ്പ് എന്നിവയ്ക്ക് ശേഷം സമ്മേളനം സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home