ad
Deshabhimani

print edition ജനകീയ വികസനത്തിന്റെ ലോകമാതൃക 
വിവരിച്ച്‌ പുസ്‌തകങ്ങൾ

Chintha Publishers Releases Book Series

പത്തുവർഷം കേരളത്തിലെ ഇടതുപക്ഷ സർക്കാർ വിവിധ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിച്ച്‌ ചിന്ത പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ

വെബ് ഡെസ്ക്

Published on Mar 21, 2026, 12:55 AM | 1 min read

തിരുവനന്തപുരം: പത്തുവർഷം കേരളത്തിലെ ഇടതുപക്ഷ സർക്കാർ വിവിധ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിച്ച്‌ പുസ്‌തകങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ, എ വിജയരാഘവൻ, തോമസ്‌ ഐസക്‌, പി രാജീവ്‌ ഉൾപ്പെടെയുള്ളവർ എഴുതിയതാണ്‌ പുസ്‌തകങ്ങൾ.


പൊതുവിദ്യാഭ്യാസരംഗങ്ങളിലെയും ആരോഗ്യമേഖലയിലെയും പൊതു ഇടപെടലുകളും ദുരന്തകാലങ്ങളിലെ രാഷ്‌ട്രീയ ഇച്ഛാശക്തിയും നവകേരള നിർമിതിക്ക്‌ സഹായിച്ചത്‌ എങ്ങനെയെന്ന്‌ അറിയാൻ പുസ്‌തകങ്ങൾ സഹായിക്കും.


ചിന്ത പബ്ലിഷേഴ്‌സാണ്‌ പ്രസാധകർ. ചെറുപുസ്‌തകങ്ങൾ ആയതിനാൽ എളുപ്പത്തിൽ വായിച്ചുതീർക്കാം. പുസ്‌തകം ഒന്നിന്‌ 50 രൂപ. 10 പുസ്‌തകങ്ങൾ ഇളവുകളോടെ 350 രൂപയ്‌ക്ക്‌ ദേശാഭിമാനി ബുക്ക്‌ഹ‍ൗസുകളിൽനിന്ന്‌ സ്വന്തമാക്കാം.


പുസ്‌തകങ്ങളും രചയിതാക്കളും–


കേരള മോഡൽ 2.0 നവലിബറൽ കാലത്തെ ഇടതുപക്ഷ ബദൽ: പിണറായി വിജയൻ, സെക്കുലർ കേരളത്ത കാത്തുരക്ഷിക്കേണ്ടതിന്റെ അനിവാര്യത: എ വിജയരാഘവൻ, വ്യവസായ കേരളം മാറ്റത്തിന്റെ ദശാബ്ദം: പി രാജീവ്‌, സാമൂഹിക നീതിയിലധിഷ്‌ഠിതമായൊരു കേരളം: കെ കെ ശൈലജ, കുടുംബശ്രീ സ്‌ത്രീശക്തിയുടെയും സാമൂഹ്യമാറ്റത്തിന്റെയും കേരള മാതൃക: പി കെ ശ്രീമതി, സാധാരണ ജനങ്ങൾക്കൊപ്പം ഇടതുപക്ഷം: എം ബി രാജേഷ്‌, -ഫെഡറലിസത്തിന്റെ തകർച്ചയും നമ്മുടെ ഉത്തരവാദിത്വങ്ങളും: ആർ രാംകുമാർ, കേരളത്തിന്റെ ആരോഗ്യരംഗത്തെ കുതിപ്പ്‌: വീണാ ജോർജ്‌, നിയോ ലിബറൽകാലത്തെ കേരളം: വലതുപക്ഷവും ഇടതുപക്ഷവും–ഡോ. ടി എം തോമസ്‌ ഐസക്‌, കെ എസ്‌ രഞ്‌ജിത്ത്‌, വിസ്‌മയിപ്പിച്ച ധനകാര്യ മാനേജ്‌മെന്റ്‌: ചിന്ത എഡിറ്റോറിയൽ ടീം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home