ad
Deshabhimani

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല: കുറിപ്പുമായി ഡബ്ല്യൂസിസി

wcc actress assault case
വെബ് ഡെസ്ക്

Published on Dec 07, 2025, 10:50 PM | 1 min read

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നാളെ വിധി വരാനിരിക്കെ കുറിപ്പ് പങ്കുവച്ച് വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്നാണ് ഡബ്ല്യൂസിസി കുറിച്ചിരിക്കുന്നത്. അതിജീവിത തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും, കേരളക്കരയെ ഒന്നാകെയുമാണെന്നും അതിൻ്റെ പ്രത്യാഘാതം സാമൂഹിക മന:സാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തുകയും ചെയ്‌തെന്നും കുറിപ്പിൽ പറയുന്നു. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകൾ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ്. എല്ലാ അതിജീവിതകൾക്ക് ഒപ്പവും നിൽക്കുന്നുവെന്നും ഡബ്യൂസിസി സോഷ്യൽ മീഡിയയിൽ കുറിച്ചു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home