ad
Deshabhimani

'നാലാം തൂണിന്റെ പക്ഷം' പ്രകാശിപ്പിച്ചു

naalam thoon

ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ എഡിറ്റുചെയ്ത "നാലാം തൂണിന്റെ പക്ഷം' സിപിഐ എം ജനറൽ സെക്രട്ടറി 
എം എ ബേബി മുതിർന്ന മാധ്യമപ്രവർത്തകൻ കെ വി സുധാകരന്‌ നൽകി പ്രകാശിപ്പിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jan 11, 2026, 01:01 AM | 1 min read

തിരുവനന്തപുരം: ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ എഡിറ്റുചെയ്ത "നാലാം തൂണിന്റെ പക്ഷം' പ്രകാശിപ്പിച്ചു. നിയമസഭാ അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയിൽനിന്ന്‌ മുതിർന്ന മാധ്യമപ്രവർത്തകൻ കെ വി സുധാകരൻ പുസ്തകം ഏറ്റുവാങ്ങി.


മുട്ടുകുത്താൻ പറയുമ്പോൾ ഇഴയുന്ന തലത്തിലേക്ക് അധികാര കേന്ദ്രങ്ങളുടെ മുന്നിൽ വിറയ്ക്കുന്നവയായി മാധ്യമസ്ഥാപനങ്ങൾ പരിണമിച്ചതെങ്ങനെയെന്നും വെറും കച്ചവടസ്ഥാപനങ്ങളായി അവ അധഃപതിച്ചതെങ്ങനെയെന്നും സജീവചർച്ചയ്ക്കും വിശകലനത്തിനും വിധേയമാക്കുന്നതാണ്‌ പുസ്‌തകം. പ്രബീർ പുർകായസ്‌ത, ആർ രാജഗോപാൽ, ജെ പ്രഭാഷ്, വിനോദ് കെ ജോസ്, കെ എ ബീന, പി എൻ ഗോപീകൃഷ്‌ണൻ, സുനിൽ പി ഇളയിടം, ജോൺ ബ്രിട്ടാസ് എം പി, എം സ്വരാജ് എന്നിവരുടെ സൂക്ഷ്‌മ പഠനങ്ങളാണ്‌ ഉള്ളടക്കം. ചിന്താ പബ്ലിഷേഴ്‌സാണ്‌ പ്രസാധകർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home