ad
Deshabhimani

print edition പത്രിക സമർപ്പണത്തിനുള്ള തീയതി നീട്ടണം: സിപിഐ

cpi logo
വെബ് ഡെസ്ക്

Published on Mar 18, 2026, 12:12 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ആവശ്യപ്പെട്ടു. നിലവിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 23 ആണ്. 20ന്‌ റംസാൻ അവധിയും 22 ഞായറാഴ്ചയുമായതിനാൽ, പത്രിക സമര്‍പ്പിക്കുന്നതിന് ലഭ്യമാകുന്ന ദിവസം കുറവാണ്‌. ഇത്‌ അനാവശ്യ ആശയക്കുഴപ്പവും അസൗകര്യവും സ്ഥാനാര്‍ഥികള്‍ക്ക് ഉണ്ടാക്കും. അതിനാല്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടുകയോ, അവധി ദിവസങ്ങളില്‍ പത്രിക സ്വീകരിക്കുന്നതിന്‌ ക്രമീകരണം ഒരുക്കുകയോ വേണമെന്ന്‌ തെരഞ്ഞെടുപ്പ് കമീഷന് എഴുതിയ കത്തില്‍ ബിനോയ്‌ വിശ്വം ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home